തോടിനടിയിലെ ഭീമൻ മരത്തടികൾ ജനങ്ങൾക്ക് കൗതുകമാകുന്നു
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പറമ്പിൽ പീടിക: കടുത്ത വേനലിനെ തുടർന്ന് വറ്റിയ പുത്തൂർ തോട്ടിൽ കാർഷികാവശ്യാർത്ഥം JCB കുഴി നിർമ്മിക്കുമ്പോഴാണ് മണ്ണിനടിയിൽ നൂറ്റാണ്ടുകളോളം പഴക്കം കണക്കാക്കുന്ന ഭീമൻ മരത്തടികൾ ശ്രദ്ധയിൽ പെടുന്നത്.മരം തോടിന് വിലങ്ങടിച്ച് മണ്ണിനടിയിൽ ആണ് കാണപ്പെട്ടത്.ഇതിന് 20 അടിയോളം അകലെ പാടത്ത് വർഷങ്ങൾക്ക് മുമ്പ് ജപ്പാൻ കുടിവെള്ള വിതരണാവശ്യാർത്ഥം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് കിണർ നിർമ്മാണം പുരോഗമിക്കവെ മരം കണ്ടതിനെ തുടർന്ന് കിണർ നിർമ്മാണം ഉപേക്ഷിച്ചു മറ്റൊരു കിണർ കുഴിക്കേണ്ടി വന്നു.അന്ന് മരം നീക്കം ചെയ്യുവാൻ കഠിന പ്രയത്നം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇപ്പോൾ തോട്ടിൽ കാണപ്പെട്ട മരവും കിണറിൽ കണ്ടമരവും ഒന്നാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു.വടക്കീൽ മാടിനും ചാത്രത്തൊടിക്കും ഇടയിലുള്ള പൊട്ടച്ചാലിയിലാണ് ഈ മരമുള്ളത്.വയൽ നിരപ്പിൽ നിന്ന് 15 അടിയോളം താഴെ ഭീമൻ മരം എങ്ങിനെ വന്നു എന്ന് ആർക്കും അറിയില്ല. ഉരുൾ പൊട്ടലോ വെള്ളപ്പൊക്കമോ മൂലം നൂറ്റാണ്ടുകൾക്ക് മുമ്പ് കടപുഴകി ഒലിച്ചു വന്നതാകാനാണ് സാധ്യതയെന്ന് പഴമക്കാർ പറയുന്നു.
മണ്ണിനടിയിലെ മരത്തടികൾ
ഏപ്രിൽ 29, 2017
0