e-Grantz സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. Application for e grant scholarship now

Kerala News
0

 e-Grantz സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.



 ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച SC,ST,OEC,OBC,OBC-H, General (Forward Caste) കാറ്റഗറികളിൽ പെട്ടവർക്കാണ് സ്കോളർഷിപ്പ്.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

SC, ST,OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാനപരിധി ബാധകമല്ല.

ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.

കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്.

 ഇതിന് ആദ്യവർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക.

അഡ്മിഷൻ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.കോഴ്സ്/കോളേജ് മാറാൻ സാധ്യത ഉണ്ടെങ്കിൽ അപേക്ഷ ഉടനെ സമർപ്പിക്കരുത്.

നിങ്ങളുടെ സ്വന്തം പേരിലുള്ള ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ ആധാർ ബന്ധിതമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)