ഇനി മുതൽ ബിസിനസ് ചെയ്യുന്നവർ ഇൻകം ടാക്സ് അടക്കേണ്ട ആവശ്യം ഇല്ല. Section 80IAC

M media info
0

 




ഇനി മുതൽ ബിസിനസ് ചെയ്യുന്നവർ ഇൻകം ടാക്സ് അടക്കേണ്ട ആവശ്യം ഇല്ല.


എന്താണ് ഇൻകം ടാക്സ്  നിയമത്തിലെ  സെക്ഷൻ 80IAC ?


നൂറ് കോടിക്ക് മുകളിൽ ടേൺ ഓവർ ഇല്ലാത്ത (ഇരുപത്തി അഞ്ച് കോടി, AY 2020 - 21 വരെ ) എലിജിബിൾ ആയ സ്റ്റാർട്ടപ്പുകൾക്ക് അടുത്ത 10 വർഷത്തിൽ, ബിസിനസ് ചെയ്യുന്ന കമ്പനിയോ ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ് തിരഞ്ഞെടുക്കുന്ന മൂന്ന് വര്ഷം ടാക്സ് അടക്കേണ്ടതില്ല ( 3 out of 10 Years)


ആർക്കെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താം: 


കമ്പനി അല്ലെങ്കിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് എന്നിവ യോഗ്യതയുള്ളവയാണ്.


(മാർച്ച് 31 , 2016 ന്നും ഏപ്രിൽ 1 ,  2022 ന്നും ഇടയിൽ തുടങ്ങിയ എല്ലാ സ്റ്റാർട്ടപ്പുകളും ഇതിന് യോഗ്യത ഉള്ളവയാണ്, ഒരുതരത്തിൽ പറഞ്ഞാൽ 7 മാസം കൂടി ഉണ്ട് ഈ ഒരു അവസരം ഉപയോഗപ്പെടുത്താൻ. ഈ ഒരു സമയത്തിനുള്ളിൽ ബിസിനസ് തുടങ്ങിയിട്ട് ഇല്ലെങ്കിലും ഈ അവസരം ഉപയോഗിക്കാൻ കഴിയും, കമ്പനി അല്ലെങ്കിൽ LLP രജിസ്റ്റർ ചെയ്തു വെച്ചാൽ മതി . )


കൂടാതെ DPIIT (Department for Promotion of Industry and Internal Trade ) ഒരു അനുകൂല സാക്ഷ്യപത്രവും ഉണ്ടെങ്കിൽ എല്ലാ ബിസിനെസ്സുകളും ഇതിന് യോഗ്യത ഉള്ളവയാണ്. 


എലിജിബിൾ സ്റ്റാർട്ടപ്പ് എന്നാണ് പറയുന്നത്:- എന്തെങ്കിലും പ്രോഡക്റ്റ് അല്ലെങ്കിൽ പ്രോസസ്സ്  നവ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട്  മികവുറ്റതാക്കുകയോ, അല്ലെങ്കിൽ വികസിപ്പിക്കുകയോ അല്ലെങ്കിൽ നവീന ആശയവുമായി കൊണ്ട് വരുന്നതിനെയും അല്ലെങ്കിൽ ഉയർന്ന തൊഴിൽ സാധ്യത ഉള്ള അഭിവൃദ്ധിപ്പെടാൻ സാധ്യത ഉള്ള ബിസിനസ് നെ ആണ് സ്റ്റാർട്ടപ്പ് എന്ന് പറയുന്നത്. 


ഏതൊക്കെ സെക്ടറിൽ ഉള്ള ബിസിനെസ്സുകൾക്കു ഉപയോഗിക്കാം :


അങ്ങനെ ഇന്ന വിഭാഗത്തിൽ പെടുന്ന സെക്ടർ എന്നൊന്നുമില്ല, സ്റ്റാർട്ടപ്പ് ഡെഫിനിഷൻ ൽ വരുന്ന എല്ലാ ബിസിനെസ്സുകൾക്കും ഉപയോഗിക്കാം. അല്ലെങ്കിൽ ബിസിനസിനെ അത്തരത്തിൽ മോഡിഫിയ ചെയ്താലും മതി .

 

എഡ്യൂക്കേഷൻ

റിയൽ എസ്റ്റേറ്റ് 

ഇ കോമേഴ്സ്

ഓട്ടോ സെക്ടർ

കൺസ്ട്രക്ഷൻ 

ഫുഡ് ആൻഡ് ബീവറേജ്സ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 

IOT 

Virtual Reality 

പ്രിന്റിങ് 

ത്രീഡി പ്രിന്റ്റിങ് 

Texttiles 

ഹെൽത്ത് കെയർ

ഫർമസി 

തുടങ്ങീ അനവധി മേഖലകളിൽ ഇത് (Section 80IAC,  Income Tax Act 1961 ) ഉപയോഗിക്കാം.

Copied from CA Mohamed Rashid

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)