അമുൽ&കോട്ടക്കൽ ആര്യവൈദ്യശാല - ചില താരതമ്യങ്ങൾ.
ഇവ രണ്ടും പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളാണ്. രണ്ടും മത്സരിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളോടാണ്.
'അമുൽ' ഗുജറാത്തിലെ സഹകരണ മേഖലയിൽ നിന്നും ഉയർന്നുവന്ന പാൽ ഉത്പന്ന നിർമ്മാണ സ്ഥാപനമാണ്. വർഗീസ് കുര്യനെന്ന മലയാളിയുടെ ധവള വിപ്ലവമെന്ന സാമൂഹിക ബോധത്തിന്റെ ബാക്കിപത്രം.
കോട്ടക്കൽ ആര്യവൈദ്യശാല യെന്നത് ഒരു ചരിറ്റബിൾ ട്രസ്റ്റാണ്. പി.കെ.വാര്യരടക്കമുള്ള ട്രസ്റ്റിമാർ വ്യക്തിപരമായ ലാഭേഛയില്ലാതെ ഇപ്പോഴും നയിക്കുന്ന സ്ഥാപനം. ലോക ആരോഗ്യ മേഖലക്ക് കേരളത്തിന്റെ കയ്യോപ്പ്.
50 ൽ പരം വർഷമായി അമുലും ആര്യവൈദ്യശാലയും ഇന്ത്യൻ മനസ്സിൽ ഇടം പിടിച്ചിട്ടും ഈ രണ്ടു മഹാ സ്ഥാപനങ്ങളും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും അണുവിട വ്യതിചലിച്ചില്ല.
അമുലിന് FMCG മേഖലയിൽ ഏതുല്പന്നവും നിർമ്മിച്ച് വിതരണം ചെയ്യാനുള്ള കഴിവുണ്ടായിട്ടും അവർ ഇന്ത്യയിലെ ക്ഷീരകർഷകരുടെ ഉന്നമനവും കുറഞ്ഞ ചിലവിൽ ഇന്ത്യൻ ജനതക്ക് പാലും പാലുത്പന്നങ്ങളും എത്തിക്കാൻ ശ്രമിക്കയാണ്. ലോക നിലവാരത്തിൽ ആയുർവേദത്തിന്റെ യശസ്സുയർത്തിയ കോട്ടക്കൽ ആര്യവൈദ്യശാലയാകട്ടെ ഹെൽത്ത് ടൂറിസത്തിന്റെയും ഹെൽത്ത് ബെവറേജസ്/ഡ്രിങ്ക്സ്, ഇൻസ്റ്റന്റ് ആയുർവേദ മരുന്നുകൾ അടക്കം അനന്തമായ വിപണന സാധ്യതകളെ പുറം കാലുകൊണ്ട് തട്ടിക്കളഞ്ഞ് ആരോഗ്യമേഖലയിലെ മാനവികതയുടെ മുഖമായി, മലയാളിയുടെ അന്തസ്സും അഭിമാനവുമായി നില നിൽക്കുന്നു.