ഒരാൾ സ്വന്തമായി ചെയ്യുന്ന ബിസിനസ് (Proprietorship) അതിന്റെ GST അത്പോലെ Income TAX ഇതാണ് ഈ പോസ്റ്റിൽ പറയുന്നത്.
Proprietorship ബിസിനസ് ചെയ്യാൻ വേണ്ട ലീഗൽ പ്രോസസ്സ് വളരെ കുറവാണ്.
ആദ്യം നമുക്ക് GST നോക്കാം.
GST യിൽ ഒറ്റ നോട്ടത്തിൽProprietorship ആണേലുംpartnership ആണേലും വല്യ മാറ്റം ഒന്നും ഇല്ല (രെജിസ്ട്രേഷൻ Process, അസ്സസ്മെന്റ് etc.. ഇവയിൽ മാറ്റമുണ്ട്. )
GST Rate എല്ലാത്തിനും ഒരു പോലെ തന്നെയാണ്. (ജനറൽ IGST റേറ്റ് 5%, 12%, 18%, 28% ).
രെജിസ്ട്രേഷൻ:
GST Registration എന്നത് PAN Based ആണല്ലോ, Registration ചെയ്യുന്നതിന് മുന്നേ തന്നെ PAN കിട്ടിയിരിക്കണം. ഒരു സംസ്ഥാനത്തിന് ഒരു registration എടുത്താൽ മതി. ഒന്നിൽ കൂടുതൽ സംസ്ഥാനത്തിൽ sale ഉണ്ടേൽ എല്ലാ സംസ്ഥാനത്തിലും registration എടുക്കണം.
ഒരു ബിസിനസ് goods വിൽക്കുന്നവരുടെ ഒരു വർഷത്തെ Total turnover (ഒറ്റവാക്കിൽ ടോട്ടൽ സെയിൽസ് ) GST taxable goods Sales + GST Exempted goods Sales + Export sales ഇതെല്ലാം കൂടെ 40 ലക്ഷത്തിൽ കൂടുതൽ വന്നാൽ തീർച്ചയായി registration എടുത്തിരിക്കണം, (സെക്ഷൻ 22 of CGST Act ).പക്ഷെ ചില കേസിൽ turnover 40 ലക്ഷത്തിൽ എത്തിയിട്ടില്ല എങ്കിലും registration എടുക്കേണ്ടതായി വരും eg: interstate taxable supply of goods (കേരളത്തിൽ നിന്നും മറ്റു സംസ്ഥാനത്തിലോട്ടുള്ള taxable supply ചെയ്താൽ ), E-commerce ബിസിനസ് ചെയ്യുന്നവർ etc... (സെക്ഷൻ 24 of CGST Act ).
ഇനി 40 ലക്ഷത്തിൽ turnover എത്തിയിട്ടില്ല എങ്കിലും ഒരാൾക്കു വേണമെങ്കിൽregistration എടുക്കാവുന്നതാണ്.
ഇനി ഒരാൾ സർവീസ് ആണ് provide ചെയ്യുന്നത് എങ്കിൽ മുകളിൽ പറഞ 40 ലക്ഷത്തിന്റെ പകരം അത് 20 ലക്ഷമായിരിക്കും. ഇവർക്ക് 20 ലക്ഷം വരെ interstate sale of supply registration ഇല്ലാതെ ചെയ്യാവുന്നതാണ്. Registration മെയിൻ ആയി 2 തരം ഉണ്ട്, 1-Regular dealers, 2- Composition dealers.
ഇനി registration എടുത്തത് റെഗുലർ dealer ആയിട്ടാണ് എങ്കിൽ Sale ചെയ്യുന്നതിന് OUTPUT Tax ഇൻവോയ്സ് കൊടുത്ത് കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയിരിക്കണം. സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടിയ INPUT tax കുറച്ചു എല്ലാ മാസവും ഗോവെര്ന്മേന്റിൽ അടക്കണം.
ചെറിയ ബിസിനസ് ചെയ്യുന്നവർക്ക് (2 കോടി വരെ turnover ഉള്ളവർക്കു )കോമ്പോസിഷൻ dealer ആയും registration എടുക്കാവുന്നതാണ്. ഇവർക്ക് സാധനം വാങ്ങുമ്പോൾ കിട്ടിയ INPUT Tax എടുക്കാൻ പറ്റില്ല അത് പോലെ ഇവർക്കു tax invoice കൊടുത്ത് കസ്റ്റമേഴ്സിൽ നിന്നും tax വാങ്ങാനും പറ്റില്ല, ഇവർ കൊടുക്കേണ്ടത് Bill of supply ആണ് കൊടുക്കേണ്ടത്. (ഇത് പോലെ ഇനിയുംlimitations ഉണ്ട് കൂടുതൽ അറിയാനായി whatsapp 7012376466 .) ഇവർ എല്ലാ മാസവും ഗോവെര്ന്മേന്റിന് tax കൊടുക്കേണ്ട, പകരം 3 മാസം കൂടുമ്പോൾ അവരുടെ ആ 3 മാസത്തെ turnover ന്റെ 1% Tax ആയി കൊടുക്കണം, ഇനി ഇവർ റെസ്റ്റോറൻട് ആണ് ചെയ്യുന്നത് എങ്കിൽ 5% tax കൊടുക്കണം.
കൂടാതെ അക്കൗണ്ട്സ് ഉണ്ടാകേണ്ടതും, monthly/Quarterly റിട്ടേൺ ഫയൽ ചെയ്യേണ്ടതും ആണ്. വർഷാവസാനം Annual Return ഫയൽ ചെയ്യണ്ടതും. 2 കോടിക്ക് മുകളിൽ ആ വർഷത്തെ turnover വന്നിട്ട് ഉണ്ട് എങ്കിൽ ഓഡിറ്റ് ചെയ്യണ്ടേതും ആണ്.
GST Registration ചെയ്യാനായും book of accounts ഉണ്ടാകുന്നതിനും ആയി വിളിക്കുക/വാട്സ്ആപ്പ് ചെയ്യുക-7012376466.
ഇനി നമുക്ക് Income tax നോകാം.
Income tax പ്രൊപ്രൈറ്റർഷിപ് ബിസിനസ്സ് ചെയ്യുന്നവർക്കും പാർട്ണർഷിപ് ബിസിനസ്സ് ചെയ്യുന്നവർക്കും വിത്യാസം ഉണ്ട്. മറ്റുള്ള എല്ലാ ലീഗൽ procedure പോലെ തെന്നെ ഇൻകം ടാക്സിലും വളരെ ചെറിയ procedure ആണ്.
Tax Rate slab റേറ്റിൽ ആണ് വരുന്നത്. സാമ്പത്തിക വർഷം 2019-20 വരെ(Fy 2019-20 അസ്സസ്മെന്റ് ചെയ്യുക ഈ വർഷം 2020-21 ൽ ആണ്. ) tax rate വരുന്നത് ഇവിടെ കൊടുക്കുന്നു.
Table-1
Income | Tax rate |
0 to 2,50,000 | Nil |
2,50,000 to 5,00,000 | 5% |
5,00,000 to 10,000 | 20% |
10,00,000 നു മുകളിൽ | 30% |
FY 2020-21 മുതൽ
Table-2
Income | Tax rate |
0 to 2,50,0000 | Nil |
2,50,000 to 5,00,000 | 5% |
5,00,000 to 7,50,000 | 10% |
7,50,000 to 10,00,000 | 15% |
10,00,000 to 12,50,000 | 20% |
12,50,000, to 15,00,000 | 25% |
15,00,000 നു മുകളിൽ. | 30% |
*Capital gain/ചില other source income ഈ slab വെച്ചിട്ടല്ല കാണുക.
FY 2020-21 മുതൽ മുകളിലുള്ള ടേബിൾ ഒന്ന് പ്രകാരം അല്ലായെങ്കിൽ താഴെയുള്ള ടേബിൾ 2 പ്രകാരം tax computation ചെയ്യാവുന്നതാണ്. ടേബിൾ രണ്ട് പ്രകാരം computation ചെയ്യുന്നതിന് ചില ലിമിറ്റേഷൻസ് ഉണ്ട്, (Chapter VI-A deduction കിട്ടില്ല. )
ഒരു പ്രൊപ്രൈറ്റർഷിപ് ബിസിനസ്സ് ചെയ്യുന്ന ആളുടെ ഇൻകം എന്നത് അയാളുടെ all India income ആണ്(All India:- ബിസിനസ് ഇൻകം + House property rental income + Salary +Capital gain +other source ).
GST യിൽ പറഞ്ഞത് പോലെ തന്നെ പ്രൊപ്രൈറ്റർഷിപ് ബിസിനസ്സ് ചെയ്യുന്നവർക്ക് രണ്ട് ടൈപ്പിൽ tax അടക്കാം(സെക്ഷൻ 44AD/44ADA or 44AB പ്രകാരം ഓഡിറ്റ് ചെയ്തിട്ടും tax കൊടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വാട്സ്ആപ്പ്7012376466.
GST യിൽ ഉള്ളത് പോലെ ഇവിടെയും book of accounts ഉണ്ടാകേണ്ടതും 1 കോടിക് മുകളിൽ sales വന്നാൽ ഓഡിറ്റ് ചെയ്യണ്ടത് നിർബന്ധം ആയി വരും.
GST Registration ചെയ്യാനായും, book of accounts ഉണ്ടാകുന്നതിനും,ഇന്കംടക്സ് റിട്ടേണ് file ചെയ്യാനും ആയി വിളിക്കുക/വാട്സ്ആപ്പ് ചെയ്യുക-7012376466.