PM Kisan അടുത്ത ഗഡു ലഭിക്കാൻ റേഷൻ കാർഡ് വിവരങ്ങൾ നിർബന്ധം.

M media info
0

 


PM Kisan Samman Nidhi Yojana യുടെ അടുത്ത ഗഡു ലഭിക്കാൻ റേഷൻ കാർഡ് വിവരങ്ങൾ നിർബന്ധം. 13-ാം ഗഡുവിനായി രജിസ്റ്റർ ചെയ്യുന്ന കർഷകർ റേഷൻ കാർഡിന്റെ പകർപ്പ് കൂടി ഉറപ്പായും നൽകണം. റേഷൻ കാർഡിന്റെ സോഫ്റ്റ് കോപ്പി PDF രൂപത്തിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. 13th installment ഡിസംബർ 15നും 20നും ഇടയിൽ ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പിഎം കിസാൻ യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല. പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങളോ മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാം.


Play Video

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)